Badayi Bungalow will continue with new twist
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഒട്ടേറെ വ്യത്യസ്തമായ പരിപാടിയുമായി എത്തിയ ഏഷ്യാനെറ്റിലാണ് ഈ പരിപാടിയും പ്രക്ഷേപണം ചെയ്യുന്നത്. ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കാമെന്ന് കരുതിയാണ് പരിപാടി ഏറ്റെടുത്തതെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതവും സിനിമയുമൊക്കെയായി തിരക്കിലാണെങ്കിലും മുകേഷും ഈ പരിപാടിയില്‍ കൃത്യമായി എത്താറുണ്ട്. അവതരണത്തിലെ വ്യത്യസ്തതയാണ് ഈ പരിപാടിയുടെ പ്രധാന സവിശേഷത.